2011, ജൂലൈ 10, ഞായറാഴ്‌ച

സമഗ്രാസൂത്രണം...യൂണിറ്റു 2. "ഇരുചിറകുകളൊരുമയിലങ്ങനെ"

കേരളപാഠാവലിയിലെ രണ്ടാം യൂണിറ്റിലെക്ക് നമ്മുടെ ക്ലാസ്സുകള്‍ പതിയെ ഒരുങ്ങിത്തുടങ്ങി.ഇപ്പോഴും ഒന്നാം യൂണിറ്റിലെ ബഹുവിധ വിഷയങ്ങളില്‍ത്തന്നെയാണ് പല അധ്യാപകരും.കുട്ടികളുടെ ശേഷീ വികാസത്തിനായി ബസ്സിലെ ക്ലീനര്‍ ആളുകളെ പേടിപ്പിച്ചു ബസ്സില്‍ കയറ്റാന്‍ വേണ്ടി പറയുന്നത് പോലെ "കേറ് കേറ് കേറ്" പിന്നെ "ഇറങ്ങ് ഇറങ്ങ് ഇറങ്ങ്" എന്ന രീതിയില്‍ നമുക്ക് കുട്ടികളെ സമീപിക്കാന്‍ കഴിയില്ലല്ലോ?രണ്ടാം യൂണിറ്റിന്റെ ആശയലോകം ഇന്നിന്റെ വിഷയമാണ്.നമ്മുടെ കുട്ടികളെ നേരിട്ട് ബാധിക്കുന്ന പല സംഭവങ്ങളും ആണ്.അവരെ അസ്വസ്ഥമാക്കുന്ന സമൂഹത്തിന്റെ ഗുരുത്വാകര്‍ഷണ നിയമങ്ങളാണ്.ഈ കെട്ടുപാടുകളില്‍ നിന്നും നമ്മുടെ തലമുറയെ രക്ഷിക്കുക എന്ന ഉത്തരവാദിത്വം നമ്മളായ ഗുരുക്കന്മാര്‍ക്കുള്ളതാണ്.പുറമേ നടക്കുന്ന പലതിനോടും പ്രതികരിക്കാതെ പലതിനും കീഴ്പ്പെട്ടുപോകുന്ന നമ്മുടെ കുട്ടികള്‍ ഈ യൂണിട്ടിലൂടെ കടന്നുപോകുമ്പോള്‍ പഴമയുടെ പല വേദാന്തങ്ങളും ഉപേക്ഷിക്കേണ്ടി വരും.
സ്ത്രീയുടെ ഭാഗത്തുനിന്നും പൂര്‍ണ്ണമായ ഒരു പാഠം.ഒരു പുതിയ "പാഠം".വാക്കുകള്‍ക്കിടയില്‍ ,വരികള്‍ക്കിടയില്‍ ശ്വാസം മുട്ടിപ്പോയ നമ്മുടെ അമ്മയെ ,മുത്തശിയെ,സഹോദരിയെ ,അയല്‍ക്കാരിയെ ,ചേച്ചിമാരെ തല നേരെയാക്കി നോക്കാന്‍ നമ്മുടെ കുട്ടികള്‍ക്ക് കഴിയട്ടെ....
ഈ ചിന്തകളോടെ തയ്യാറാക്കിയതാണ്‌ ഈ സമഗ്രാസൂത്രണം.ഇനിയും വിചിന്തനങ്ങള്‍ ആവശ്യം.അവ ചേര്‍ക്കുക.നാടിന്റെ പ്രത്യേകതകള്‍ കൂട്ടിച്ചേര്‍ത്തു ആസൂത്രണം മികവുറ്റതാക്കുക.

ഡൌണ്‍ലോഡ് ചെയ്യാന്‍ താഴെ ക്ലിക്ക് ചെയ്യുക.

സമഗ്രാസൂത്രണം...യൂണിറ്റു 2. "ഇരുചിറകുകളൊരുമയിലങ്ങനെ" .പി.ഡി.എഫ്മലയാളം ബ്ലോഗിലേക്ക് നിങ്ങള്‍ക്കും യൂണിറ്റ് പ്രവര്‍ത്തനങ്ങള്‍ അയക്കാം.അത് പ്രസിദ്ധീകരിക്കുന്നത് എല്ലാ അധ്യാപകര്‍ക്കും വലിയൊരു സഹായമാകട്ടെ.ഉബുണ്ടുവിലും ലിനക്സിലും മലയാളം ടൈപ്പ് ചെയ്തു അയക്കാം

ബ്ലോഗ്‌ ടീം

1 അഭിപ്രായം:

എഡിറ്റർ പറഞ്ഞു...

“ പോലീസുകാർക്കെന്താ ഈവീട്ടിൽ കാര്യം?” ഞങ്ങൾ പ്രൈമറിക്കാർ ഇവിടെ വന്നു. തിരിച്ചു പോകുന്നു.സാറിന്റെ അറിവിൽ അപ്പർ പ്രൈമറി വിഭാഗത്തിനായി ഏതെങ്കിലും സൈറ്റ്/ബ്ലോഗ് ഉണ്ടോ?