2011, സെപ്റ്റംബർ 19, തിങ്കളാഴ്‌ച

ഗാന്ധാരീ വിലാപം പ്രവര്‍ത്തനങ്ങള്‍ - പാഠാസൂത്രണം






ഓണപ്പരീക്ഷകള്‍ എന്തു കൊണ്ടും വളരെ സര്‍ഗ്ഗാത്മകമായി.സര്‍ഗ്ഗാത്മകമായെന്നു പറയുമ്പോള്‍ ഒരു ക്രമവുംസൗന്ദര്യവും കൈവന്നു എന്ന് കാണാം. മലയാളം ബ്ലോഗിലൂടെ ലഭിച്ച പല പ്രവര്‍ത്തനങ്ങളും വളരെഉപകാരപ്പെട്ടവയായിരുന്നുവെന്നു അധ്യാപകരും കുട്ടികളും പറയുകയുണ്ടായി... പല പ്രവര്‍ത്തനങ്ങളും അതിന്റെ തനിരൂപത്തിലും അരികിലൂടെയുള്ള നിഴല്‍ ആശയങ്ങളായും
വന്നിരുന്നു .






ഈ പോസ്റ്റില്‍ കേരളപാഠാവലിയിലെ ഗാന്ധാരീ വിലാപം കുട്ടികളില്‍ എങ്ങനെ സാര്‍ത്ഥകമാക്കാം എന്നാണ് ....പറയുന്നത്








മലയാളം ബ്ലോഗ്‌ ടീം

2011, ജൂലൈ 10, ഞായറാഴ്‌ച

സമഗ്രാസൂത്രണം...യൂണിറ്റു 2. "ഇരുചിറകുകളൊരുമയിലങ്ങനെ"





കേരളപാഠാവലിയിലെ രണ്ടാം യൂണിറ്റിലെക്ക് നമ്മുടെ ക്ലാസ്സുകള്‍ പതിയെ ഒരുങ്ങിത്തുടങ്ങി.ഇപ്പോഴും ഒന്നാം യൂണിറ്റിലെ ബഹുവിധ വിഷയങ്ങളില്‍ത്തന്നെയാണ് പല അധ്യാപകരും.കുട്ടികളുടെ ശേഷീ വികാസത്തിനായി ബസ്സിലെ ക്ലീനര്‍ ആളുകളെ പേടിപ്പിച്ചു ബസ്സില്‍ കയറ്റാന്‍ വേണ്ടി പറയുന്നത് പോലെ "കേറ് കേറ് കേറ്" പിന്നെ "ഇറങ്ങ് ഇറങ്ങ് ഇറങ്ങ്" എന്ന രീതിയില്‍ നമുക്ക് കുട്ടികളെ സമീപിക്കാന്‍ കഴിയില്ലല്ലോ?



രണ്ടാം യൂണിറ്റിന്റെ ആശയലോകം ഇന്നിന്റെ വിഷയമാണ്.നമ്മുടെ കുട്ടികളെ നേരിട്ട് ബാധിക്കുന്ന പല സംഭവങ്ങളും ആണ്.അവരെ അസ്വസ്ഥമാക്കുന്ന സമൂഹത്തിന്റെ ഗുരുത്വാകര്‍ഷണ നിയമങ്ങളാണ്.ഈ കെട്ടുപാടുകളില്‍ നിന്നും നമ്മുടെ തലമുറയെ രക്ഷിക്കുക എന്ന ഉത്തരവാദിത്വം നമ്മളായ ഗുരുക്കന്മാര്‍ക്കുള്ളതാണ്.പുറമേ നടക്കുന്ന പലതിനോടും പ്രതികരിക്കാതെ പലതിനും കീഴ്പ്പെട്ടുപോകുന്ന നമ്മുടെ കുട്ടികള്‍ ഈ യൂണിട്ടിലൂടെ കടന്നുപോകുമ്പോള്‍ പഴമയുടെ പല വേദാന്തങ്ങളും ഉപേക്ഷിക്കേണ്ടി വരും.




സ്ത്രീയുടെ ഭാഗത്തുനിന്നും പൂര്‍ണ്ണമായ ഒരു പാഠം.ഒരു പുതിയ "പാഠം".വാക്കുകള്‍ക്കിടയില്‍ ,വരികള്‍ക്കിടയില്‍ ശ്വാസം മുട്ടിപ്പോയ നമ്മുടെ അമ്മയെ ,മുത്തശിയെ,സഹോദരിയെ ,അയല്‍ക്കാരിയെ ,ചേച്ചിമാരെ തല നേരെയാക്കി നോക്കാന്‍ നമ്മുടെ കുട്ടികള്‍ക്ക് കഴിയട്ടെ....




ഈ ചിന്തകളോടെ തയ്യാറാക്കിയതാണ്‌ ഈ സമഗ്രാസൂത്രണം.ഇനിയും വിചിന്തനങ്ങള്‍ ആവശ്യം.അവ ചേര്‍ക്കുക.നാടിന്റെ പ്രത്യേകതകള്‍ കൂട്ടിച്ചേര്‍ത്തു ആസൂത്രണം മികവുറ്റതാക്കുക.





ഡൌണ്‍ലോഡ് ചെയ്യാന്‍ താഴെ ക്ലിക്ക് ചെയ്യുക.





സമഗ്രാസൂത്രണം...യൂണിറ്റു 2. "ഇരുചിറകുകളൊരുമയിലങ്ങനെ" .പി.ഡി.എഫ്







മലയാളം ബ്ലോഗിലേക്ക് നിങ്ങള്‍ക്കും യൂണിറ്റ് പ്രവര്‍ത്തനങ്ങള്‍ അയക്കാം.അത് പ്രസിദ്ധീകരിക്കുന്നത് എല്ലാ അധ്യാപകര്‍ക്കും വലിയൊരു സഹായമാകട്ടെ.ഉബുണ്ടുവിലും ലിനക്സിലും മലയാളം ടൈപ്പ് ചെയ്തു അയക്കാം









ബ്ലോഗ്‌ ടീം

2010, ഡിസംബർ 16, വ്യാഴാഴ്‌ച

സമഗ്രാസൂത്രണം-ഒന്‍പതിലും പത്തിലും കുട്ടികള്‍ പുതിയ ലക്ഷ്യങ്ങള്‍ നേടുന്നു

ഒന്‍പതാം ക്ലാസ്സിലെ അഞ്ചാം യൂണിറ്റിലും പത്താം ക്ലാസിലെ ആറാം യൂണിറ്റിലും തയ്യാറാക്കിയ സമഗ്രാസൂത്രണം


മതവും വിദ്യാഭ്യാസവും ഭയവും അടിമത്തവും സമത്വവും മനുഷ്യന്റെ സര്‍ഗശേഷിയെ വളര്‍ത്തിയ നോവല്‍ ചെറുകഥ എന്നിവയും കുട്ടികളില്‍ ഉണര്‍ത്തുകയും വളര്‍ത്തുകയും ചെയ്യുന്ന ഭാവിയുടെ പൊന്‍പുലരി കാണുവാന്‍ അധ്യാപകരെ സഹായിക്കുന്ന ഏതാനും പാഠ പ്രവര്‍ത്തനങ്ങള്‍ ആണ് ഇവിടെ നല്‍കുന്നത്.ഒന്‍പതാം ക്ലാസ്സിലെ അഞ്ചാം യൂണിറ്റിലും പത്താം ക്ലാസിലെ ആറാം യൂണിറ്റിലും മലയാളം അധ്യാപകര്‍ നല്‍കുന്ന പഠന പ്രവര്‍ത്തനങ്ങള്‍ നിങ്ങള്‍ക്കും പങ്കുവക്കാം.


സമഗ്രാസൂത്രണം ഒന്‍പതാം ക്ലാസ്സ് യൂണിറ്റു 5 .പി.ഡി.എഫ്





ഒന്‍പതാം ക്ലാസ്സിലെ പഠന പ്രവര്‍ത്തനങ്ങള്‍ അയക്കാം







പത്താം ക്ലാസിലെ പഠന പ്രവര്‍ത്തനങ്ങള്‍ അയക്കാം






2010, ഒക്‌ടോബർ 30, ശനിയാഴ്‌ച

സമഗ്രാസൂത്രണം ഒന്‍പതും പത്തും ക്ലാസ്സുകള്‍

ഒന്‍പതാം ക്ലാസ്സിലെ ഭാഗം നാലിലെയും പത്താം ക്ലാസ്സിലെ ഭാഗം അഞ്ചി ലെയും സമഗ്രാസൂത്രണമാണ് പ്രസിദ്ധീകരിക്കുന്നത്.ഒന്‍പതാം ക്ലാസ്സിലെ നാലാം ഭാഗം മാധ്യമ വിഷയമാണല്ലോ.മാധ്യമങ്ങളുടെ തനതു സ്വഭാവം എന്താണ്?ജനാധിപത്യത്തിന്റെ നെടുംതൂണുകളില്‍ ജനങ്ങളുടെയും സത്യത്തിന്റെയും ഭാഗത്ത് നില്‍ക്കുന്ന മാധ്യമങ്ങള്‍ പലപ്പോഴും വിമര്‍ശനങ്ങള്‍ക്കു വിധേയമാകാറുണ്ട്.മാധ്യമങ്ങള്‍ നല്‍കുന്ന വാര്‍ത്തകളെ (NEWS ) ഒരു പ്രത്യേക രീതിയില്‍ ചിത്രീകരിക്കുന്നത് നോക്കാം

.
അതായത് എല്ലാ ദിക്കുകളില്‍ നിന്നും വാര്‍ത്തകള്‍ വരുന്നു.അയല്പക്കത്തുള്ള വീട്ടിലെ അസാധാരണമായ ശബ്ദവും ബഹളവും ശ്രദ്ധിക്കുന്ന നാട്ടുകാരുടെ ജിജ്ഞാസയില്‍ വാര്‍ത്ത കേള്‍ക്കാനുള്ള മനുഷ്യന്റെ ജന്മവാസനയെ കണ്ടെത്താം.ചിലപ്പോള്‍ ഈ വാര്‍ത്തകള്‍ നാട് മുഴുവന്‍ പ്രചരിക്കപ്പെടും.ഈ വാര്‍ത്തകളുടെ പ്രചാരണത്തില്‍ കേട്ട് പങ്കെടുക്കുന്നവര്‍ എല്ലാം ആ സംഭവത്തിലേക്ക് അവര്‍ക്കിഷ്ട്ടമുള്ള കൂട്ടിച്ചേര്‍ക്കലുകള്‍.മാധ്യമങ്ങളും ഇത്തരം ചേര്‍ക്കലുകള്‍ നടത്താറുണ്ട്‌.അത് വേറൊരു വിധത്തിലായിരിക്കും.ഓരോ മാധ്യമത്തിനും ഓരോ വീക്ഷണമുണ്ട്.ആ നിരീക്ഷണത്തിലൂടെയായിരിക്കും വാര്‍ത്തകളെ ഊതിപെരുപ്പിക്കണമോ വേണ്ടയോ എന്ന് മാധ്യമങ്ങള്‍ തീരുമാനിക്കുക.ഒന്‍പതാം ക്ലാസ്സിലെ ഈ ഭാഗം കുട്ടികള്‍ക്ക് മാധ്യമ വിചാരണക്ക് വേണ്ടതായ ചില ചിന്തകള്‍ നല്‍കാന്‍ പര്യാപ്തമാണ്.ശ്രദ്ധാപൂര്‍വ്വം ചെയ്‌താല്‍ മാധ്യമങ്ങളുടെ പ്രവര്‍ത്തനത്തിലെ കരുത്തും പാളിച്ചകളും അവര്‍ക്ക് തിരിച്ചറിയുവാന്‍ എളുപ്പമായിരിക്കും.

പത്താം ക്ലാസ്സിലെ അഞ്ചാം ഭാഗം ആധുനിക കവിത്രയത്തെക്കുറിച്ചുള്ളതാണ്.അതില്‍ നിസ്വാര്‍ത്ഥ പ്രണയവും (നളിനി)പ്രണയം നടിച്ചു ചതിക്കപ്പെട്ട സ്ത്രീ ദു:ഖവും(മഗ്ദലന മറിയവും) ചര്‍ച്ച ചെയ്യപ്പെടുന്നു.ഈ പ്രമേയങ്ങള്‍ ഒരുമിച്ചു കൊടുക്കുന്നതിന്റെ ലക്ഷ്യം മഹത്തരമാണ്. ഈ കവിതാഭാഗത്തു വരുന്ന ഉള്ളൂരിനെക്കുറിച്ചുള്ള പഠനം ഉള്ളൂരിന്റെ കവിതയുടെ ലാവണ്യം കണ്ടെത്തുവാനുള്ള ഒരു പരിശ്രമമാണെന്ന് പറയാം.കുട്ടികള്‍ക്ക് കവിതയും പഠനവും ഒരുമിച്ചു ലഭിക്കുമ്പോള്‍ വളരെ വ്യക്തമായ കവ്യാസ്വാദന ശേഷി ലഭിക്കുന്നുണ്ട്.ഉള്ളൂരിന്റെ "അന്നും ഇന്നും" എന്ന കവിതയെക്കുറിച്ചുള്ള പഠനം ഒരുപക്ഷെ മറ്റൊരു സാധ്യത കൂടി നല്‍കുന്നുണ്ട്.കവിത്വ വിഷയമായി ഉള്ളൂര്‍ ആധുനിക കവിത്രയത്തിലെ മറ്റു രണ്ടു കവികളെക്കാള്‍ പിറകിലാണ് .അതിനു കാരണമായത്‌ അദ്ദേഹത്തിന്റെ ജീവിത സാഹചര്യമായിരുന്നിരിക്കാം.ബ്രാഹ്മണനും ഉയര്‍ന്ന ഉദ്യാഗസ്ഥനും പാഠപുസ്തക കമ്മിറ്റിയില്‍ അംഗവുമായിരുന്ന ഉള്ളൂരിനെക്കുറിച്ച് കെ.പി.ശങ്കരന്‍ പറയുന്നത് പോലെ പ്രതിഭയുള്ള കവിതന്നെയോ എന്ന വിചാരങ്ങള്‍ക്ക്‌ ഈ പാഠഭാഗത്ത് സാധ്യതയുണ്ട്.

കുട്ടികളില്‍ ഭാഷാപരവും സര്‍ഗപരവും ക്രിയാല്‍മകവുമായ ശേഷികള്‍ രൂപപ്പെടുവാന്‍ പാകത്തില്‍ തയ്യാറാക്കിയ ഈ സമഗ്രാസൂത്രണം നിങ്ങള്‍ ചര്‍ച്ച ചെയ്യുമല്ലോ.അഭിപ്രായങ്ങള്‍ അറിയിക്കുക.കമന്റുകള്‍ കൊടുക്കുന്നതില്‍ കൂടി ശ്രദ്ധിക്കുമല്ലോ.








ധന്യ.കെ.ബി സി.എന്‍.എന്‍.ഗേള്‍സ്‌.ഹൈസ്ക്കൂള്‍ ചേര്‍പ്പ്‌,തൃശ്ശൂര്‍