2010, ഒക്‌ടോബർ 30, ശനിയാഴ്‌ച

സമഗ്രാസൂത്രണം ഒന്‍പതും പത്തും ക്ലാസ്സുകള്‍

ഒന്‍പതാം ക്ലാസ്സിലെ ഭാഗം നാലിലെയും പത്താം ക്ലാസ്സിലെ ഭാഗം അഞ്ചി ലെയും സമഗ്രാസൂത്രണമാണ് പ്രസിദ്ധീകരിക്കുന്നത്.ഒന്‍പതാം ക്ലാസ്സിലെ നാലാം ഭാഗം മാധ്യമ വിഷയമാണല്ലോ.മാധ്യമങ്ങളുടെ തനതു സ്വഭാവം എന്താണ്?ജനാധിപത്യത്തിന്റെ നെടുംതൂണുകളില്‍ ജനങ്ങളുടെയും സത്യത്തിന്റെയും ഭാഗത്ത് നില്‍ക്കുന്ന മാധ്യമങ്ങള്‍ പലപ്പോഴും വിമര്‍ശനങ്ങള്‍ക്കു വിധേയമാകാറുണ്ട്.മാധ്യമങ്ങള്‍ നല്‍കുന്ന വാര്‍ത്തകളെ (NEWS ) ഒരു പ്രത്യേക രീതിയില്‍ ചിത്രീകരിക്കുന്നത് നോക്കാം

.
അതായത് എല്ലാ ദിക്കുകളില്‍ നിന്നും വാര്‍ത്തകള്‍ വരുന്നു.അയല്പക്കത്തുള്ള വീട്ടിലെ അസാധാരണമായ ശബ്ദവും ബഹളവും ശ്രദ്ധിക്കുന്ന നാട്ടുകാരുടെ ജിജ്ഞാസയില്‍ വാര്‍ത്ത കേള്‍ക്കാനുള്ള മനുഷ്യന്റെ ജന്മവാസനയെ കണ്ടെത്താം.ചിലപ്പോള്‍ ഈ വാര്‍ത്തകള്‍ നാട് മുഴുവന്‍ പ്രചരിക്കപ്പെടും.ഈ വാര്‍ത്തകളുടെ പ്രചാരണത്തില്‍ കേട്ട് പങ്കെടുക്കുന്നവര്‍ എല്ലാം ആ സംഭവത്തിലേക്ക് അവര്‍ക്കിഷ്ട്ടമുള്ള കൂട്ടിച്ചേര്‍ക്കലുകള്‍.മാധ്യമങ്ങളും ഇത്തരം ചേര്‍ക്കലുകള്‍ നടത്താറുണ്ട്‌.അത് വേറൊരു വിധത്തിലായിരിക്കും.ഓരോ മാധ്യമത്തിനും ഓരോ വീക്ഷണമുണ്ട്.ആ നിരീക്ഷണത്തിലൂടെയായിരിക്കും വാര്‍ത്തകളെ ഊതിപെരുപ്പിക്കണമോ വേണ്ടയോ എന്ന് മാധ്യമങ്ങള്‍ തീരുമാനിക്കുക.ഒന്‍പതാം ക്ലാസ്സിലെ ഈ ഭാഗം കുട്ടികള്‍ക്ക് മാധ്യമ വിചാരണക്ക് വേണ്ടതായ ചില ചിന്തകള്‍ നല്‍കാന്‍ പര്യാപ്തമാണ്.ശ്രദ്ധാപൂര്‍വ്വം ചെയ്‌താല്‍ മാധ്യമങ്ങളുടെ പ്രവര്‍ത്തനത്തിലെ കരുത്തും പാളിച്ചകളും അവര്‍ക്ക് തിരിച്ചറിയുവാന്‍ എളുപ്പമായിരിക്കും.

പത്താം ക്ലാസ്സിലെ അഞ്ചാം ഭാഗം ആധുനിക കവിത്രയത്തെക്കുറിച്ചുള്ളതാണ്.അതില്‍ നിസ്വാര്‍ത്ഥ പ്രണയവും (നളിനി)പ്രണയം നടിച്ചു ചതിക്കപ്പെട്ട സ്ത്രീ ദു:ഖവും(മഗ്ദലന മറിയവും) ചര്‍ച്ച ചെയ്യപ്പെടുന്നു.ഈ പ്രമേയങ്ങള്‍ ഒരുമിച്ചു കൊടുക്കുന്നതിന്റെ ലക്ഷ്യം മഹത്തരമാണ്. ഈ കവിതാഭാഗത്തു വരുന്ന ഉള്ളൂരിനെക്കുറിച്ചുള്ള പഠനം ഉള്ളൂരിന്റെ കവിതയുടെ ലാവണ്യം കണ്ടെത്തുവാനുള്ള ഒരു പരിശ്രമമാണെന്ന് പറയാം.കുട്ടികള്‍ക്ക് കവിതയും പഠനവും ഒരുമിച്ചു ലഭിക്കുമ്പോള്‍ വളരെ വ്യക്തമായ കവ്യാസ്വാദന ശേഷി ലഭിക്കുന്നുണ്ട്.ഉള്ളൂരിന്റെ "അന്നും ഇന്നും" എന്ന കവിതയെക്കുറിച്ചുള്ള പഠനം ഒരുപക്ഷെ മറ്റൊരു സാധ്യത കൂടി നല്‍കുന്നുണ്ട്.കവിത്വ വിഷയമായി ഉള്ളൂര്‍ ആധുനിക കവിത്രയത്തിലെ മറ്റു രണ്ടു കവികളെക്കാള്‍ പിറകിലാണ് .അതിനു കാരണമായത്‌ അദ്ദേഹത്തിന്റെ ജീവിത സാഹചര്യമായിരുന്നിരിക്കാം.ബ്രാഹ്മണനും ഉയര്‍ന്ന ഉദ്യാഗസ്ഥനും പാഠപുസ്തക കമ്മിറ്റിയില്‍ അംഗവുമായിരുന്ന ഉള്ളൂരിനെക്കുറിച്ച് കെ.പി.ശങ്കരന്‍ പറയുന്നത് പോലെ പ്രതിഭയുള്ള കവിതന്നെയോ എന്ന വിചാരങ്ങള്‍ക്ക്‌ ഈ പാഠഭാഗത്ത് സാധ്യതയുണ്ട്.

കുട്ടികളില്‍ ഭാഷാപരവും സര്‍ഗപരവും ക്രിയാല്‍മകവുമായ ശേഷികള്‍ രൂപപ്പെടുവാന്‍ പാകത്തില്‍ തയ്യാറാക്കിയ ഈ സമഗ്രാസൂത്രണം നിങ്ങള്‍ ചര്‍ച്ച ചെയ്യുമല്ലോ.അഭിപ്രായങ്ങള്‍ അറിയിക്കുക.കമന്റുകള്‍ കൊടുക്കുന്നതില്‍ കൂടി ശ്രദ്ധിക്കുമല്ലോ.








ധന്യ.കെ.ബി സി.എന്‍.എന്‍.ഗേള്‍സ്‌.ഹൈസ്ക്കൂള്‍ ചേര്‍പ്പ്‌,തൃശ്ശൂര്‍

അഭിപ്രായങ്ങളൊന്നുമില്ല: